കനത്ത ചൂടിനെ അതിജീവിക്കാന്‍ എസിയില്ലാതെ പറ്റില്ലെന്ന അവസ്ഥ

Loading

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ.   ഈ മാസം മൂന്നിന് ആണ് ഏറ്റവും അധികം വൈദ്യുതി ഉപയോഗം ഉണ്ടായത്. കഴിഞ്ഞ ഒരാഴ്ച ആയി പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റിന് മുകളിൽ ആണ്‌. സംസ്ഥാനതിന്റെ പ്രത്യേക സാഹചര്യം കണക്കിൽ എടുത്തു ഉപഭോക്താക്കൾ വൈദ്യുതി ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തണം എന്നാണ് കെഎസ്ഇബി യുടെ നിർദേശം. വൈകീട്ട് ആറ് മുതല്‍ അര്‍ധരാത്രിവരെ വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണംവേണമെന്നാണ് ആവശ്യം. ലോഡിലുണ്ടായ ക്രമാതീതമായ വര്‍ധനമൂലം ട്രാന്‍സ്ഫോര്‍മറുകളടക്കം കത്തിപോകുന്ന ഗുരുതരമായ സ്ഥിതിയെന്നും കെഎസ്ഇബി.

കനത്ത ചൂടിനെ അതിജീവിക്കാന്‍ എസിയില്ലാതെ പറ്റില്ലെന്ന അവസ്ഥയാണ് കേരളത്തില്‍. ഓരോ വീട്ടിലും എസിയെന്ന നിലയിലേക്ക് സ്ഥിതിമാറിയതോടെ വൈദ്യുതി ഉപഭോഗം കുതിക്കുകയാണ്. ഇതിനിടെ വൈദ്യുതി മണിക്കൂറുകളോളം തടസപ്പെടുന്നതും പതിവായതോടെ കെഎസ്ഇബി പ്രതിയായി.  ലോഡ് കൂടി 11 കെവിലൈനിന്‍റെ പ്രവര്‍ത്തനം തന്നെ അവതാളത്തിലാകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഈ സാഹചര്യത്തിൽ  കെഎസ്ഇബി, തങ്ങളെുടെ ഉപഭോക്താക്കളെ നിര്‍ദേശിക്കുന്നത് ഇങ്ങനെ. വാഷിങ് മെഷീനില്‍ തുണികൾ കഴുകുന്നതും തേക്കുന്നതും രാത്രികാലങ്ങളില്‍ ഒഴിവാക്കാം. ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് അര്‍ധരാത്രിക്ക് ശേഷമാക്കുക. എസിയുടെ തണുപ്പ് 25നും 27 ഡിഗ്രിക്കുമിടയില്‍ നിജപ്പെടുത്തണം. ഓട്ടോമാറ്റിക് വാട്ടർ ഫില്ലിംഗ് സംവിധാനം ഒഴിവാക്കി പകൽ സമയത്ത് പമ്പിങാകാം. എത്ര ശ്രമിച്ചിട്ടും ട്രാൻസ്ഫോർമറുകളുടെ ലോഡ് നിയന്ത്രിക്കാനാകാത്ത സ്ഥിതിയാണ് മിക്കയിടങ്ങളിലും. 5000 വാട്ട്സിന് മുകളിലുള്ള ഉപഭോക്താക്കൾ ത്രീ ഫേസ് കണകഷനിലേക്ക് മാറാത്തതും വൈദ്യുതി വിതരണ ശൃംഗലയെ താറുമാറാക്കുന്നു. ജയറാം, അനൂപ് മേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടെ ബോധവത്കരണ വീഡിയോകളും കെഎസ്ഇബി പുറത്തിറക്കി.

Share this article:
Posted in KSEB   

1 thought on “കനത്ത ചൂടിനെ അതിജീവിക്കാന്‍ എസിയില്ലാതെ പറ്റില്ലെന്ന അവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *