പാസറ്റർ വിനോദ് ജേക്കബ്ബ് ദൈവസഭയുടെ അമരത്തേക്ക് ചുവട് വക്കുന്നു.

Loading

കൊല്ലം: പാസ്റ്റർ സി.സി.തോമസിന് ശേഷം,   ചർച്ച് ഓഫ് ഗോഡ് ഇന്ത്യ എന്ന മഹത്തായ പ്രസ്ഥാനത്തെ ആർ നയിക്കണം എന്ന ചോദ്യത്തിന്, ഭൂരിപക്ഷ ശുശ്രൂഷകർ ആവശ്യപ്പെടുന്നു പാസ്റ്റർ വിനോദ് ജേക്കബ്ബ് ആണ് അതിന് യോഗ്യൻ എന്ന്.

നാളിതുവരെ ദൈവസഭയെ നയിച്ച ശക്തരായ ഓവർസീയർമാരുടെ നേത്യത്വനിരയിലേക്ക് എഴുതിച്ചേർക്കാൻ തക്കവണ്ണം ശക്തമായ ഒരു പേരാണ് ക്രിസ്തുവിൻറെ സൌമ്യതയും താഴ്മയും മുഖമുദ്രയാക്കിയ പാസ്റ്റർ വിനോദ് ജേക്കബ്ബ്.

പ്രസ്ഥാനത്തിന് എങ്ങനെ താങ്കളുടെ പ്രവർത്തനങ്ങൾ മുതൽക്കൂട്ടാകും എന്ന ചോദ്യത്തിന് ഒറ്റ ഉത്തരം. കഴിഞ്ഞ നാളുകളിൽ ദൈവസഭയെ നയിച്ച പാസ്റ്റർ സി.സി.തോമസ് സാറിൻറെ പ്രവർത്തനങ്ങളുടെ പിൻതുടർച്ചയും, ശുശ്രൂഷകരുടെ വികാരങ്ങളെ ഒപ്പിയെടുത്ത് അവരുടെ അവകാശങ്ങൾ സംരക്ഷിക്കുകയും ദൈവസഭയെ നീതിയോടും ന്യായത്തോടും കൂടെ പരിപാലിക്കുകയും ചെയ്യുക എന്നുള്ളതാണ് തൻറെ നിയോഗത്തിലൂടെ ചെയ്യുവാൻ ആഗ്രഹിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ആത്യന്തികമായി പറഞ്ഞാൽ ദൈവസഭയുടെ ആത്മീകവും ഭൌമീകവുമായ വളർച്ചയ്ക് ഒരുപോലെ ഊന്നൽ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആഗ്രഹിക്കുന്നത്.

ദൈവസഭയെ കുറിച്ച് തനിക്ക് ഒരു സ്വപ്നം ഉണ്ട്. അത് ദൈവീക നിയോഗത്തിന് അധിഷ്ഠതമാണ്. ഒരു പക്ഷേ ദൈവം അനുവദിച്ച് ഓവർസീയർ ആയാൽ തീർച്ചയായും എല്ലാവരുടെയും സഹകരണത്തോടെ എൻറെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കും.

ഓവർസീയർ സ്ഥാനത്തേക്ക് മൽസരിക്കുന്ന മറ്റ് ശുശ്രൂഷകരെ എങ്ങനെ വിലയിരുത്തുന്നു എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ. സ്ഥാനം കൊണ്ടും പദവി കൊണ്ടും പലർക്കും പല നിലയിൽ ഭൂമിയിൽ പേരുണ്ടാകും. പക്ഷേ ദൈവസന്നിധിയിൽ എല്ലാവരും ഒരുപോലെ. തീർച്ചയായും ഓവർസീയർ സ്ഥാനത്തേക്ക് മൽസരിക്കുന്ന എൻറെ സഹപ്രവർത്തകരെ പൂർണ്ണ ആദരവോടെ കാണുകയും സ്നേഹിക്കുകയും ചെയ്യുന്നു.

പാസ്റ്റർ സി.സി.തോമസ് സാർ പ്രിഫറൻസ് ബാലറ്റിനോടനുബന്ധിച്ച് നേരിട്ട ചില ആരോപണൾ എങ്ങനെ കാണുന്നു. താങ്കൾ ഓവർസീയർ ആയാൽ അതൊക്കെ പാസ്റ്റർ വിനോദ് ജേക്കബ്ബിനും വെല്ലുവിളിയായി തുടരില്ലേ? എന്ന ചോദ്യത്തിന് മറുപടി ഇങ്ങനെ: കേൾക്കുന്ന എല്ലാ ആരോപണങ്ങളും ശരിയാകണമെന്നില്ല. എന്നാൽ എന്തെങ്കിലും ആരോപണങ്ങൾ നിലനില്ക്കുന്നു എന്ന് തോന്നിയാൽ തീർച്ചയായും പരിശോധിക്കപ്പെടും.

ജയിക്കും എന്ന് ഉറപ്പുണ്ടോ എന്ന് ചോദ്യത്തിന് മറുപടിയായി ഇങ്ങനെ പറയുന്നു, ദൈവസഭയിലെ  ശുശ്രൂഷകർ ആരെ വേണം എന്നുള്ളത് തീരുമാനിക്കട്ടെ എന്നാണ്. എന്നാലും ശുശ്രൂഷകരുടെ ആവേശവും പിൻതുണയും കാണുമ്പോൾ ജയിക്കും എന്ന് തന്നെയാണ് ചിന്തിക്കുന്നത്.

ആത്മീയ ശുശ്രൂഷയിലും,   അഡ്മിനിസ്ട്രേഷൻ രംഗത്തും  ഒരുപോലെ മികവ് തെളിയിച്ചിട്ടുണ്ട്. അക്ഷരനഗരിയായ കോട്ടയം കഞ്ഞിക്കുഴിയിൽ ജനിച്ച പാസ്റ്റർ വിനോദ് ജേക്കബ്ബ് 12-ആം വയസിൽ കർത്താവായ യേശുക്രിസ്തുവിനെ രക്ഷിതാവായി സ്വീകരിച്ച് മാത്യസഭയായ കഞ്ഞിക്കുഴി ദൈവസഭയോട് ചേർന്ന് ആത്മീക ജീവിതം ആരംഭിച്ചു.

മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി, ഏഷ്യൻ സെമിനാരി ഓഫ് ക്രിസ്ത്യൻ മിനിസ്ട്രി ഫിലിപ്പിൻസ്, എന്നിവടങ്ങളിൽ നിന്ന് ദൈവീക പഠനം. ഫിലിപ്പിൻസിൽ നിന്ന് മാസ്റ്റർ ബിരുദം. കേരളത്തിൽ വിവിധ സഭകളിലും കേരളത്തിനു പുറത്ത് ബാംഗ്ളൂർ RT നഗർ, ചെന്നൈ ICF ചർച്ച് എന്നിവടങ്ങളിലും ഷാർജ, കുവൈറ്റ്, എന്നീ വിദേശ രാജ്യങ്ങളിലും ശുശ്രൂഷ ചെയ്തിട്ടുണ്ട്.

കൂടാതെ യൂ.എ.ഇ യിലും ഓവർസീയർ ആയി പ്രവർത്തിച്ച് പരിചയം ഉണ്ട്. തിയോളജിക്കൽ സെമിനാരി രജിസ്ട്രാർ, കൌൺസിൽ അംഗം, ജോയിൻറെ് ട്രഷറാർ, സൺഡേ സ്കൂൾ ബോർഡ് മെമ്പർ, എന്നീ മേഖലകളിലും ദൈവകൃപയാൽ തൻറെ പ്രവർത്തന പാഠവം തെളിയിച്ചിട്ടുണ്ട്.  ഇപ്പോൾ നിലവിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് കൌൺസിൽ അംഗമായും കേരള സ്റ്റേറ്റ് അൺറീച്ച്ഡ് പീപ്പിൾ ഗ്രൂപ്പുകളുടെ(UPG) ഡയറക്ടറായും കൊല്ലം ദൈവസഭയുടെ ശുശ്രൂഷകനായും കൊല്ലം സെൻറർ പാസ്റ്റർ ആയും സേവനം അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നു.

5 3 votes
Article Rating
Share this article:

Author: webdesk

Subscribe
Notify of
guest

0 Comments
Inline Feedbacks
View all comments