കൊല്ലം: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ദൈവസഭയുടെ ഈ വർഷത്തെ “കൊല്ലം സെൻറെർ കൺവൻഷൻ” കുണ്ടറ ആറുമുറിക്കട YMCA ഹാളിൽ വച്ച് ഡിസംബർ 6 മുതൽ 8 വരെ എല്ലാ ദിവസവും വൈകുന്നേരം ആറുമണി മുതൽ നടക്കുന്നു. കൊല്ലം സെൻറെർ പാസ്റ്റർ വിനോദ് ജേക്കബ്ബ് ഉദ്ഘാടനം ചെയ്യുന്നു. ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സ്റ്റേറ്റ് ഓവർസീയർ റവ.പാസ്റ്റർ വൈ.റെജി, സുപ്രസിദ്ധ സുവിശേഷ പ്രസംഗകരായ പാസ്റ്റർ പി.സി.ചെറിയാൻ, പാസ്ററർ രാജു മേത്ര എന്നിവർ പ്രസംഗിക്കുന്നു. ഗ്ളോറിയസ് വോയിസ് ഗാനശുശ്രൂഷ നടത്തുന്നു.