
തിരുവല്ല: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ(കേരള സ്റ്റേറ്റ്) ദൈവസഭയുടെ 102-മത് ജനറൽ കൺവൻഷൻ 2025 ജനുവരി 20 (തിങ്കൾ) മുതൽ 26(ഞായർ) വരെ തിരുവല്ല രാമൻചിറ കൺവൻഷൻ സ്റ്റേഡിയത്തിൽ വച്ച് നടക്കും. പ്രസ്തുത ജനറൽ കൺവൻഷൻ സൌത്ത് ഏഷ്യൻ സൂപ്രണ്ട് റവ.സി.സി.തോമസിൻറെ സാന്നിദ്ധ്യത്തിൽ ദൈവ സഭാ ഓവർസീയർ പാസ്റ്റർ വൈ.റജി ഉദ്ഘാടനം ചെയ്യും. ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ എന്നതാണ് തീം.
എല്ലാ ദിവസവും വൈകിട്ട് 5.30 മുതൽ 8.45 വരെ പൊതുയോഗവും പ്രഭാത പ്രാർത്ഥന, പാസ്റ്റേർസ് കോൺഫറൻസ്,മിഷനറി സമ്മേളനം, ഉണർവ്വ് യോഗം എന്നിവ ഉണ്ടായിരിക്കും. ബൈബിൾ കോളേജുകളുടെ ബിരുദ വിതരണ സമ്മേളനവും പുത്രിക സംഘടനകളുടെ വാർഷികയോഗവും നടക്കും. ദൈവസഭ കൺവൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേത്യത്വം വഹിക്കും.
സമാപന ദിവസം 26 ന് രാവിലെ തിരുവത്താഴ ശുശ്രൂഷയും സംയുക്ത ആരാധനയും ഉണ്ടായിരിക്കും.